നടുറോഡിൽ യുവാവിനെ വെടിവെച്ച് കൊന്നു; മൂന്ന് പേർക്ക് ഗുരുതര പരിക്ക്

മുംബൈ: കാണ്ടിവാലിയിൽ ബൈക്കിലെത്തിയ രണ്ടുപേർ നടത്തിയ വെടിവെപ്പിൽ 26കാരൻ മരിച്ചു. മൂന്ന് ​പേർക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു സംഭവം. സബർബൻ സ്വദേശി അങ്കിത് യാദവ് (26) ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ആ‍ശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈക്കിലെത്തിയ രണ്ട് പേർ നാലുപേരടങ്ങുന്ന കൂട്ടത്തിലേക്ക് വെടിവെക്കുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ സ്ഥലം വിട്ടെന്നും പൊലീസ് കമ്മീഷണർ വിശാൽ താക്കൂർ പറഞ്ഞു. സോനു പാസ്വയാണ് പ്രധാന പ്രതി.

വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ മാസം കൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിനിടെ സോനുവും അങ്കിതും തമ്മിൽ വഴക്കുണ്ടായിരുന്നു. അതിനെ തുടർന്നുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Mumbai: One dead, three injured in firing by two motorcycle-borne men in Kandivli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.