വധശ്രമം: രണ്ടാം പ്രതിയും പിടിയിൽ

പരപ്പനങ്ങാടി: പെട്രോൾ വാങ്ങാനെത്തിയ യുവാവിനെ തലക്കടിച്ച് പരിക്കേൽപിച്ച കേസിലെ രണ്ടാം പ്രതിയും അറസ്റ്റിൽ. പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശിയായ അബ്ദുൽ മുനവീറിനെ കഴിഞ്ഞ 13 ന് അഞ്ചപുരയിലെ പെട്രോൾ പമ്പിൽ വെച്ച് ബിയർ ബോട്ടിൽ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടാം പ്രതി അഞ്ചുടി സ്വദേശി ഷഹബാസിനെയാണ് (23) നെയാണ് തിരൂർ പടിഞ്ഞാറേക്കര ഭാഗത്തുനിന്നും പരപ്പനങ്ങാടി പൊലീസ് പിടികൂടിയത്.

കേസിലെ ഒന്നാം പ്രതി റാസിഖിനെ നേരേത്ത അറസ്റ്റ് ചെയ്തിരുന്നു. അഞ്ചുടി ഇസഹാക് വധക്കേസിലെ രണ്ടാം പ്രതിയാണ് ഷഹബാസെന്നും പൊലീസ് പറഞ്ഞു. പരപ്പനങ്ങാടി സ്റ്റേഷൻ ഇൻസ്പെക്ടർ കെ. ജെ. ജിനേഷ് , സബ് ഇൻസ്പെക്ടർ പരമേശ്വരൻ, സി.പി. മുജീബ് റഹ്മാൻ, അബ്ദുൾറഹീം, ഷൈജേഷ്, താനൂർ ഡാൻസാഫ് സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. . 

Tags:    
News Summary - murder Attempt: 2nd accused also arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.