കിളിമാനൂർ: യുവാക്കളെ പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമി ച്ച കേസിൽ രണ്ട് പേരെ നഗരൂർ പോലീസ് പിടികൂടി. ആൽത്തറമൂട് അരവിന്ദാലയത്തിൽ 'കോപം ഉണ്ണി' എന്നറിയപ്പെടുന്ന ആരുൺ കുമാർ (31), വെള്ളംകൊള്ളി തുളസീഭവ നിൽ വിവേക് ( 25) എന്നിവരെയാണ് അറസ്റ്റിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് ഭാഷ്യം ഇങ്ങനെ: ഇക്കഴിഞ്ഞ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടവിള പാറ ക്വാറിക്ക് സമീപത്ത് നിന്ന് ലോറി കഴുകുകയായിരുന്ന വിശാഖിനെയും സുഹൃത്തായ അജയനെയും സ്ഥലത്തെത്തിയ പ്രതികൾ ഇരുവരും ചേർന്ന് അസ ഭ്യം പറയുകയും തുടർന്ന് പാറക്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇരുവരോടുമുള്ള മുൻവൈരാഗ്യമാണത്രേ ആക്രമണത്തിന് കാരണമെന്ന് പറയപ്പെടുന്നു. നഗരൂർ എസ്.എച്ച്.ഒ ഷിജുവിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.