മാള: യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ച കേസിൽ പ്രതി അറസ്റ്റിൽ. എരവത്തൂർ മേലാംതുരുത്ത് ജെറിനെയാണ് (26) മാള സബ് ഇൻസ്പെക്ടർ വി.വി. വിമൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 12ന് മേലഡൂർ വെട്ടിക്കത്തറ വീട്ടിൽ ആദർശിനെ (17) കുത്തിപ്പരിക്കേൽപിച്ചതിനാണ് കേസ്. പ്രതിയും മറ്റു രണ്ടു സുഹൃത്തുക്കളും പരിക്കേറ്റയാളുടെ വീടിനുസമീപം ഇരുന്ന് മദ്യപിച്ച് ബഹളം കൂട്ടുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വഴക്കാണ് കത്തിക്കുത്തിൽ കലാശിച്ചത്.അറസ്റ്റിലായ ജെറിൻ കഴിഞ്ഞ വർഷം മാള കുഴൂരിൽ നടന്ന മോഷണക്കേസിൽ പിടിയിലായിട്ടുണ്ട്. 2019ൽ എറണാകുളം ചെങ്ങമനാട് സ്റ്റേഷൻ പരിധിയിൽ ഒരാളെ വടിവാളുകൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസുൾപ്പെടെ നിരവധി അടിപിടിക്കേസുകളിലും പ്രതിയാണ്. അയൽ സംസ്ഥാനത്തുനിന്ന് കഞ്ചാവ് കടത്തിയതിന് എക്സൈസ് കേസും നിലവിലുണ്ട്. മറ്റ് രണ്ടുപ്രതികൾ ഉടൻ പിടിയിലാവുമെന്ന് പൊലീസ്
പറഞ്ഞു. അന്വേഷണസംഘത്തിൽ എസ്.ഐമാരായ സി.എസ്. സുമേഷ്, കെ.വി. ചന്ദ്രശേഖരൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുരുകേഷ് കടവത്ത്, എസ്.സി.പി.ഒമാരായ ജസ്റ്റിൻ വർഗീസ്, നവീൻകുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.