മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം മരുതുംമൂട് ആലപ്പാട് ലിൻസെൻറ മരണത്തിൽ ഉറ്റസുഹൃത്ത് അജോ അറസ്റ്റിലായതോടെ നാട്ടുകാർക്ക് അമ്പരപ്പ്. ശനിയാഴ്ചയാണ് ഉളി കൊണ്ട് മുറിവേറ്റ് ഓട്ടോ ഡ്രൈവറായിരുന്ന ലിൻസൻ (34) മരണപ്പെട്ടത്. പൊലീസ് അന്വേഷണത്തിൽ െകാലപാതകമാണെന്നും പിന്നിൽ സുഹൃത്തായ അജോയാണെന്നും കണ്ടെത്തി.
കൊല്ലപ്പെട്ട ലിൻസണും കൊല നടത്തിയ അജോയും ഉറ്റ സുഹൃത്തുക്കളായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അജോയുടെ വർക്ക്ഷോപ്പിൽ ഇരുവരും മിക്കപ്പോഴും ഒത്തുകൂടിയിരുന്നു. കൊല നടന്ന ദിവസവും ഇവിടെ ഒത്തുചേർന്നു. സ്നേഹത്തോടെ തുടങ്ങിയെങ്കിലും ഒടുവിൽ പിണങ്ങി.
ഇതോടെ ലിൻസൺ വീട്ടിലേക്ക് പോയി. അധികം കഴിയുംമുമ്പ് പഴയതെല്ലാം മറന്ന് ലിൻസൺ തിരിെകയെത്തി മുറിയിലെ ദിവാൻകോട്ടിൽ കയറി കിടന്നു.
തിരികെ പോകാൻ അജോ പറഞ്ഞതൊന്നും ലിൻസൺ കേട്ടില്ല. പിന്നെ വാക്കേറ്റം, ൈകയേറ്റം. ഇതിനിടെ, അജോ ഉളിയെടുത്ത് സുഹൃത്തിെൻറ വയറ്റിൽ കുത്തി. രക്തം ഒഴുകിയപ്പോഴാണ് അപകടം മനസ്സിലാക്കിയത്.
പിന്നെ ഒന്നും ആലോചിക്കാതെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക്. ലിൻസൺ സ്വയം ഉളിയുടെ മുകളിൽ വീണ് പരിക്കേെറ്റന്ന് കള്ളം പറെഞ്ഞങ്കിലും പൊലീസിെൻറ ചോദ്യങ്ങൾക്ക് മുന്നിൽ പതറി. സത്യം തുറന്നുപറഞ്ഞു, തെൻറ കൈകൊണ്ടാണ് അവൻ കൊല്ലപ്പെട്ടതെന്ന്. അങ്ങനെ ദീർഘകാലമായി കൂട്ടായിരുന്നവർ പരസ്പര കലഹത്തിലൂടെ രണ്ട് കുടുംബങ്ങളെ അനാഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.