മംഗളൂരു: തിരുവനന്തപുരം ജയിലിൽ നിന്ന് രക്ഷപ്പെട്ട കൊലക്കേസ് പ്രതി ഉടുപ്പി പൊലീസിന്റെ പിടിയിൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ജയില്‍ ചാടിയ രാജേഷ് (39) ആണ് പിടിയിലായത്.. തിരുവനന്തപുരം റൂറല്‍ പൊലീസ് 2012ൽ ചുമത്തിയ കേസിൽ 2013ൽ കോടതി വധശിക്ഷ വിധിച്ചിരുന്നു.പിന്നീട് ജീവപര്യന്തം തടവായി ഇളവ് ചെയ്തു.
തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ഡിസംബര്‍ 23ന് മറ്റൊരു ജയിലിലേക്ക് മാറ്റി. അവിടെ നിന്നാണ് രക്ഷപ്പെട്ടത്. രാജേഷിനെ പിടികൂടാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. രണ്ടുവര്‍ഷത്തോളമായി ഒളിവിലായിരുന്നു.
ഉഡുപ്പി ജില്ലയില്‍ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് ലോക്കല്‍ പൊലീസ് ബ്രഹ്മവാര്‍ താലൂക്കിലെ നൈലാഡി ബില്ലാഡി ഗ്രാമപഞ്ചായത്ത് പരിധിയിലെ കബ്ബിനഹിത്‌ലുവില്‍ നിന്ന് രാജേഷിനെ കസ്റ്റഡിയിലെടുക്കുകയും കുന്താപുരം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തിരുവനന്തപുരം റൂറൽ പൊലീസ് നല്‍കിയ ഹരജിയെ തുടര്‍ന്ന് കോടതി രാജേഷിനെ കസ്റ്റഡിയില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.