ബി​നു

മുട്ടത്തറ സന്തോഷ് വധക്കേസ്: പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും

തി​രു​വ​ന​ന്ത​പു​രം: മു​ട്ട​ത്ത​റ സ്വ​ദേ​ശി സ​ന്തോ​ഷി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക്ക്​ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 30,000 പി​ഴ​യും. പൂ​ന്തു​റ മാ​ണി​ക്ക​വി​ളാ​കം പ​ള്ളി​മു​ക്ക് ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ൽ ബി​നു (37) വി​നാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്​. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് 10 വ​ർ​ഷം അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി കെ.​പി. അ​നി​ൽ കു​മാ​റി​​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.

2016 ആ​ഗ്സ്റ്റ് 30ന്​ ​രാ​ത്രി 10.30 നാ​ണ് സം​ഭ​വം. ശീ​ട്ടു​ക​ളി​യി​ൽ ബി​നു തോ​റ്റ​തി​​ലെ വി​രോ​ധ​മാ​ണ്​ വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ക്കും കൊ​ല​യി​ലേ​ക്കും ന​യി​ച്ച​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്. 14 സാ​ക്ഷി​ക​ളെ​യും 21 രേ​ഖ​ക​ളും 16 തൊ​ണ്ടി​മു​ത​ലു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ.​പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ റെ​ക്സ് ഡി.​ജി അ​ഭി​ഭാ​ഷ​ക​രാ​യ ര​ഞ്ജു, ഇ​നി​ല, ഗോ​പി​ക എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Tags:    
News Summary - Muttathara Santhosh murder case: Accused gets life imprisonment and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.