മലപ്പുറം: ഡ്രൈവിങ് ടെസ്റ്റിനിടെ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിൽ. മലപ്പുറം ആർ.ടി.ഒയിലെ എം.വി.ഐയും മഞ്ചേരി കാരകുന്ന് സ്വദേശിയുമായ സി. ബിജുവാണ് (50) മലപ്പുറം പൊലീസിന്റെ പിടിയിലായത്. വയനാട് വൈത്തിരിയിൽ ഒളിവിൽ കഴിയുകയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. മലപ്പുറം വനിത പൊലീസ് കേസെടുത്തതിന് പിന്നാലെ, കഴിഞ്ഞ വ്യാഴാഴ്ച ബിജുവിനെ ഗതാഗത കമീഷണർ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
വനിത എസ്.ഐ പി.എം. സന്ധ്യാദേവിക്കാണ് അന്വേഷണ ചുമതല.
മലപ്പുറം ആർ.ടി.ഒ പരിധിയിൽ നടന്ന ഡ്രൈവിങ് ടെസ്റ്റിനിടെ കാറിൽവെച്ച് ഉദ്യോഗസ്ഥൻ ലൈംഗിക ഉദ്ദേശ്യത്തോടെ അപമാനിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. യുവതിയും കുടുംബവും ഗതാഗാത മന്ത്രിക്കും മലപ്പുറം ആർ.ടി.ഒക്കും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.