കോഴിക്കോട്ട് വൻ ലഹരി വേട്ട: വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം, രണ്ട് കോടിയുടെ മയക്കു മരുന്ന് പിടികൂടി

കോഴിക്കോട് : വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിൽ നടത്തിയ പരിശോധയിൽ മാരക മയക്കു മരുന്നുകൾ പിടി കൂടി. കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിൽ കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസി. കമ്മീഷണർ ടി.പി. ജേക്കബിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, എസ്.ഐ ജബ്ബാർ എല്ലിൻ്റെ നേതൃത്വത്തിലുള്ള വെള്ളയിൽ പൊലീസും ചേർന്ന് നടത്തിയ പരിശോധയിലാണ് പുതിയങ്ങാടി എടക്കൽ ഭാഗത്തെ വീട്ടിൽ നിന്നും മയക്ക് മരുന്ന് പിടി കൂടിയത്. 

പൊലീസ് പരിശോധക്ക് വീട്ടിൽ എത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽ സൂക്ഷിച്ച 779 ഗ്രാം എം.ഡി എം.എയും, ടാബ്‌ലെറ്റ് രൂപത്തിലുള്ള 6.150 ഗ്രാം എക്സ്റ്റസി,80 എൽ എസ്.ഡി സ്റ്റാബുകൾ എന്നിവയും ഇവർ താമസിച്ച വീട്ടിൽ നിന്നും കണ്ടെടുത്തു പിടികൂടിയ മയക്കുമരുന്നിന് വിപണയിൽ രണ്ട് കോടിയലിധം വില വരും.

ഓടി രക്ഷപ്പെട്ട രണ്ട് പേരെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അവരെ സംബദ്ധിച്ച രേഖകളും, അവർ ഉപയോഗിച്ച ബൈക്കുകളും, പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തു രണ്ട് പേരെ കുറിച്ചുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. സൂചന ലഭിച്ചതിൽ കോഴിക്കോട് സിറ്റിയിലെ ബീച്ച് , മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും , യുവതികൾക്കും കോളേജ് വിദ്യാർത്ഥിക്കൾക്കും , ലഹരി നല്കുന്ന മുഖ്യ കണ്ണികളാണ് ഇവർ.

ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ് ഐ അബ്ദുറഹ്മാൻ കെ, അഖിലേഷ് . കെ, ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ , സരുൺ, ശ്രീശാന്ത്, ഷിനോജ് , ലതീഷ്, മഷ്ഹൂർ , ദിനീഷ് വെള്ളയിൽ സ്റ്റേഷനിലെ എസ്.ഐ പ്രദീപ്, രജ്ജിത്ത് ലിജേഷ്, ഷിജു, റിജേഷ് എന്നിവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    
News Summary - Narcotics worth more than five crore rupees seized from Kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.