വയോധികയുടെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മാല മോഷണം; മാതാവും മകളും അറസ്റ്റിൽ

കൽപറ്റ: വയോധികയുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് സ്വര്‍ണമാല കവര്‍ന്ന മാതാവിനെയും മകളെയും സുൽത്താൻ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. കാക്കവയലില്‍ വാടകക്ക് താമസിക്കുന്ന മലപ്പുറം സ്വദേശികളായ ഫിലോമിന എന്ന ലിസി (46), മകള്‍ മിനി (23) എന്നിവരാണ് പിടിയിലായത്.

വെള്ളിയാഴ്ച വൈകീട്ട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്തുവെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് വന്ന 72കാരിയെ കാറില്‍ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് മാറ്റി നിര്‍ത്തിയശേഷം മുഖത്ത് കുരുമുളക് സ്‌പ്രേ ചെയ്യുകയായിരുന്നു. പിന്നാലെ അവരുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്‍റെ മാല ഇരുവരും കവര്‍ന്നതായാണ് വയോധിക നൽകിയ പരാതി.

വയോധിക ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഇരുവരെയും പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യുവതിയുടെ മൂന്ന് മാസത്തോളം പ്രായമായ കുഞ്ഞിന് സ്വര്‍ണാഭരണങ്ങളൊന്നുമില്ലാത്തതിനാലാണ് തങ്ങള്‍ കവര്‍ച്ചാ മാര്‍ഗം തെരഞ്ഞെടുത്തതെന്നാണ് ഇരുവരും പൊലീസിന് മൊഴി നല്‍കിയത്. യൂട്യൂബിലും മറ്റും നോക്കിയാണ് കുരമുളക് സ്‌പ്രേ ആശയം മനസിലാക്കിയത്. ഇരുവരുടെയും അറസ്റ്റ് രേഖപെടുത്തി കോടതിയില്‍ ഹാജരാക്കി.

Tags:    
News Summary - Necklace theft; Mother and daughter arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.