മാല മോഷ്ടാവ് അറസ്റ്റിൽ

കോട്ടയം: മാല മോഷണക്കേസിൽ പ്രതി പിടിയിൽ. പുതുപ്പള്ളി കുന്നേൽപറമ്പിൽ അനീബിനെയാണ് (35) വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞദിവസം വൈകീട്ട് ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.

സ്ത്രീ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയും പിടികൂടുകയുമായിരുന്നു. വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐമാരായ ടി. ശ്രീജിത്, ഷൈജു, സി.പി.ഒമാരായ ജി. രഞ്ജിത്ത്, ജിജി മോസസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Necklace thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.