ബി​പി​ൻ കു​മാ​ർ, സു​മ​ൻ ചൗ​ദ​രി, സു​രേ​ഷ് ചൗ​ദ​രി, ദീ​പ​ക് മ​ല്ലി, ഓം ​കു​മാ​ർ

കഞ്ചാവുമായി നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ

പത്തനംതിട്ട: നഗരത്തിൽ താഴെവെട്ടിപ്രത്ത് ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിന് സമീപം, വാടക താമസസ്ഥലത്തുനിന്ന് രണ്ടര കിലോയോളം കഞ്ചാവുമായി അഞ്ച് നേപ്പാൾ സ്വദേശികളായ യുവാക്കളെ പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘവും പത്തനംതിട്ട പൊലീസും ചേർന്ന് നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്.

നേപ്പാൾ ബാർഡിയ ജില്ലയിലെ ബാരാരഭിയ നഗരസഭ ബിപിൻ കുമാർ (20), കൈലാലി അതാരിയാ നഗരസഭ സ്വദേശികളായ സുമൻ ചൗദരി (22), സുരേഷ് ചൗദരി (27), ദീപക് മല്ലി (31), ജപ ജില്ലയിൽ മീചിനഗർ നഗരസഭ ഓം കുമാർ (21) എന്നിവരാണ് അറസ്റ്റിലായത്. ടൗണിലെ കോഴിക്കടകളും ഹോട്ടലുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഈ പ്രദേശത്ത് ഡാൻസാഫ് സംഘം ദിവസങ്ങളായി നിരീക്ഷണം നടത്തുകയായിരുന്നു. നേപ്പാളിൽനിന്ന് കഞ്ചാവ് കടത്തിക്കൊണ്ടുവെന്നന്ന് ചോദ്യം

ചെയ്യലിൽ പ്രതികൾ സമ്മതിച്ചു. ചെറു പൊതികളായും, ഉണങ്ങിയ ഇലകളിലുമാണ് കഞ്ചാവ് കവറുകളിൽ സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായവരെ അന്വേഷണ സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ വിദ്യാധര‍െൻറ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. എസ്.ഐമാരായ സണ്ണിക്കുട്ടി, അജി സാമുവൽ, എ.എസ്.ഐമാരായ അജികുമാർ, പ്രകാശ്, മുജീബ്, സവിരാജൻ, സി.പി.ഒമാരായ സുജിത്, മിഥുൻ, ബിനു, അഖിൽ, വിഷ്ണു, മുജീബ് തുടങ്ങിയവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Tags:    
News Summary - Nepali nationals arrested with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.