നവജാത ശിശുവിനെ ചവിട്ടിക്കൊന്ന സംഭവം: പൊലീസുക്കാർക്കെതിരെ കേസെടുത്തു

റാഞ്ചി: വീട്ടിൽ പരിശോധന നടത്താനെത്തിയ പൊലീസ് നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊന്ന സംഭവത്തിൽ ആറ് പൊലീസുകാരെ സസ്പെൻഡ് ചെയ്തു. കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറൻ നിർദേശം നൽകിയിരുന്നു. പിന്നാലെ പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നരഹത്യ വകുപ്പ് ചേർത്താണ് കുറ്റപത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

റാഞ്ചിയിലെ കൊസൊഗോണ്ടോദിഖി ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. കഴിഞ്ഞ ദിവസം വീട്ടിൽ പരിശോധനക്കെത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ ചവിട്ടിക്കൊന്നുവെന്നാണ് ആരോപണം. കേസിലെ പ്രതിയായ മുത്തച്ഛൻ ഭൂഷൺ പാണ്ഡെയെ തിരഞ്ഞാണ് പൊലീസ് വീട്ടിലെത്തിയത്.

പൊലീസിനെ കണ്ടയുടൻ ഭൂഷൺ പാണ്ഡെയും കുടുംബാംഗങ്ങളും കുഞ്ഞിനെ തനിച്ചാക്കി വീട്ടിൽനിന്ന് രക്ഷപ്പെട്ടു. കുഞ്ഞ് വീട്ടിനകത്തെ മുറിയിൽ ഉറങ്ങുകയായിരുന്നു. പരിശോധന കഴിഞ്ഞ് പൊലീസുകാർ തിരികെ പോയ ശേഷം ഇവർ വീട്ടിലെത്തിയപ്പോൾ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു

Tags:    
News Summary - newborn allegedly trampled to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.