ഡോ. ​സ്യൂ ആ​ൻ സ​ക്ക​റി​യ ബി​ന്ദു​വി​െൻറ കൈ ​

ചേ​ർ​ത്തു​പി​ടി​ച്ചു​​നി​ൽ​ക്കു​ന്നു

നി​ധി​ന​യു​ടെ കൊലപാതകം: ആ അമ്മ​െക്കെ ഹൃദയത്തോട്​ ചേർത്തുപിടിച്ച്​ ഡോ. സ്യൂ ആൻ

ഗാ​ന്ധി​ന​ഗ​ർ: പാ​ലാ സെൻറ്​ തോ​മ​സ്​ കോ​ള​ജി​ൽ സ​ഹ​പാ​ഠി​യു​ടെ കൊ​ല​ക്ക​ത്തി​ക്കി​ര​യാ​യ നി​ധി​ന​യു​ടെ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കു​ന്ന ച​ട​ങ്ങി​ൽ മാ​താ​വി​െൻറ കൈ ​ചേ​ർ​ത്തു​പി​ടി​ച്ച് മ​ണി​ക്കൂ​റു​ക​ളോ​ളം നി​ന്ന യു​വ​ഡോ​ക്ട​​ർ​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മെ​ഡി​സി​ൻ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ സ്യൂ ​ആ​ൻ സ​ക്ക​റി​യ​യാ​ണ് ഉ​ച്ച​ക്ക്​ 12.30 മു​ത​ൽ ച​ട​ങ്ങ്​ അ​വ​സാ​നി​ക്കു​ന്ന 2.30വ​രെ ബി​ന്ദു​വി​െൻറ കൈ ​ചേ​ർ​ത്തു​പി​ടി​ച്ച്​ നി​ന്ന​ത്. ബി​ന്ദു​വി​െ​ന ചി​കി​ത്സി​ക്കു​ന്ന ഡോ​ക്​​ട​റാ​ണ്​ സ്യൂ ​ആ​ൻ സ​ക്ക​റി​യ.

''10 വ​ർ​ഷ​മാ​യി ബി​ന്ദു​വി​െൻറ കു​ടും​ബ​ത്തെ അ​റി​യാം. അ​തി​നാ​ൽ പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ വ​രാ​തെ​ത​ന്നെ രോ​ഗ​വി​വ​രം ഫോ​ണി​ലൂ​ടെ പ​റ​യു​ക​യും മ​രു​ന്ന്​ പ​റ​ഞ്ഞു​കൊ​ടു​ക്കു​ക​യും ചെ​യ്​​തു. നി​ധി​ന കൊ​ല്ലപ്പെട്ട ദി​വ​സം രാ​വി​ലെ ബി​ന്ദു ത​ന്നെ വി​ളി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ കൗ​ൺ​സ​ലി​ങ്​ സെൻറ​റി​ൽ നി​ധി​ന ഫീ​ൽ​ഡ് സ്​​​റ്റാ​ഫാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​രു​മ്പോ​ൾ കാ​ണാ​മെ​ന്നും പ​റ​ഞ്ഞു. എ​ന്നാ​ൽ, മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ്​ കൊ​ല​പാ​ത​ക​വാ​ർ​ത്ത അ​റി​ഞ്ഞ​ത്. അ​ത്​ നി​ധി​ന​യാ​ണെ​ന്ന്​ അ​റി​ഞ്ഞ​പ്പോ​ഴു​ണ്ടാ​യ മ​നോ​വി​ഷ​മം താ​ങ്ങാ​വു​ന്ന​തി​ല​പ്പു​റ​മാ​യി​രു​ന്നു'' -ഡോ. ​സ്യൂ ആ​ൻ പ​റ​ഞ്ഞു.

Tags:    
News Summary - Nidhina's murder: holding the mother's hand close dr Sue ann

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.