തുഷാര നന്ദു (ഫയൽ ചിത്രം)

നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന്​ മർദിച്ചുവെന്ന വ്യാജപ്രചാരണം; തുഷാരയും ഭർത്താവും അറസ്റ്റിൽ

കൊച്ചി: നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന്​ മർദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടൽ ഉടമ തുഷാരയും ഭർത്താവും അറസ്റ്റിൽ. മതവിദ്വേഷ പ്രചാരണത്തിനാണ്​ അറസ്റ്റ്​. ഒളിവിൽ പോയ തുഷാരക്കും സംഘത്തിനുമായി പൊലീസ്​ തിരച്ചിൽ ആരംഭിച്ചിരുന്നു.

റസ്റ്ററന്‍റിൽ നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന്​ ഒരു സംഘം ജിഹാദികൾ മർദിച്ചുവെന്നായിരുന്നു തുഷാരയുടെ പ്രചാരണം.

നേരത്തേ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിലായിരുന്നു. അബിൻ ബെൻസസ്​, വിഷ്​ണു ശിവദാസ്​ എന്നിവരെയാണ്​ അറസ്റ്റ്​ ചെയ്​തത്​. നോൺ ഹലാൽ ഭക്ഷണങ്ങൾക്കായെന്ന പേരിൽ ഹോട്ടൽ നടത്തിയ തുഷാരയും അജിത്തും മർദനമേറ്റുവെന്ന വ്യാജപ്രചാരണം നടത്തുകയായിരുന്നു.

തുഷാരക്കെതിരെ പൊലീസ്​ രണ്ടുവട്ടം കേസെടുത്തിരുന്നു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ്​ രണ്ടാംവട്ടം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്​. കെട്ടിച്ചമച്ച സംഭവമാണെന്നും മാധ്യമശ്രദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും നേര​േത്ത പൊലീസ് വ്യക്തമാക്കിയിരുന്നു.

ഇൻഫോപാർക്കിനടുത്ത് നിലംപതിഞ്ഞിമുകളിൽ ചിൽസേ ഫുഡ് കോർട്ടിലെ പാനിപൂരി കൗണ്ടർ തുഷാരയും അജിത്തും കൂട്ടാളികളും ചേർന്ന് പൊളിച്ചുമാറ്റുകയായിരുന്നു. ചോദ്യം ചെയ്തതിന് കടയുടമയായ ഏലൂർ സ്വദേശി നകുലിനെയും സുഹൃത്ത് ബിനോജ് ജോർജിനെയും തുഷാരയുടെ നേതൃത്വത്തിൽ അസഭ്യം പറഞ്ഞു. തുടർന്ന് ഇരുവരെയും വെട്ടിപ്പരിക്കേൽപിക്കുകയും ചെയ്തു.

ഗുരുതര പരിക്കേറ്റ ബിനോജ് എറണാകുളത്തെ സ്വകാര്യ ആശുപതിയിൽ ചികിത്സയിലായിരുന്നു. രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ ബിനോജിന് ഡോക്ടർമാർ ആറാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്. തുഷാര, ഭർത്താവ് അജിത്ത്, സുഹൃത്ത് അപ്പു എന്നിവരും കൂട്ടാളികളും ചേർന്നാണ് അക്രമം അഴിച്ചുവിട്ടത്. പിന്നീട് കേസ് വഴിതിരിച്ച് വിടാനും മാധ്യമശ്രദ്ധ നേടാനുമായി ഫേസ്ബുക്കിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുകയായിരു​െന്നന്ന്​ പൊലീസ്​ പറഞ്ഞു. ഫുഡ്കോർട്ടിലെ സി.സി ടി.വി കാമറകൾ തിരിച്ചുവെച്ചതും പരിസരത്തുനിന്ന്​ ആയുധങ്ങൾ കണ്ടെടുത്തതും ആസൂത്രണത്തിന്​ തെളിവാണെന്ന്​ അവർ വിശദീകരിക്കുന്നു.

Tags:    
News Summary - non halal meat restaurant Thushara and Husband Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.