കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ

കോട്ടയം: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം ഉളിയനാട് കുളത്തൂർക്കോണം പുത്തൻകുളം നന്ദുഭവനം വീട്ടിൽ ബാബുവിനെയാണ് (തീവെട്ടി ബാബു -61) പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂർ ജയിലിലായിരുന്ന ഇയാൾ കഴിഞ്ഞ ബുധനാഴ്ചയാണ് ശിക്ഷ കഴിഞ്ഞിറങ്ങിയത്.

കഴിഞ്ഞ ദിവസം ഇയാൾ രാത്രി ഭരണങ്ങാനത്ത് കട കുത്തിപ്പൊളിച്ച് മോഷണം നടത്തുകയും ഈരാറ്റുപേട്ടയിൽനിന്ന് സ്കൂട്ടർ മോഷ്ടിക്കുകയും ചെയ്തു. ഈ കേസുകളിലാണ് അറസ്റ്റ്. പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ കൃത്യം നടത്തിയത് ബാബുവാണെന്ന് കണ്ടെത്തി.

തുടർന്ന് പാലാ പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍നിന്ന് സാഹസികമായി പിടികൂടിയത്.നാലു കിലോ കഞ്ചാവ് കൈവശംവെച്ചതിന് നെയ്യാറ്റിൻകര ജയിലിൽ ശിക്ഷയനുഭവിക്കുന്ന മകനെ കാണാൻ എത്തിയതിനിടയാണ് ഇയാള്‍ പൊലീസ് വലയിലാകുന്നത്.

കേരളത്തിലെ നിരവധി പോലീസ് സ്റ്റേഷനുകളിലായി നൂറോളം മോഷണക്കേസുകളിൽ പ്രതിയാണ് ബാബു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഒ കെ.പി. ടോംസൺ, ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഒ ബാബു സെബാസ്റ്റ്യൻ, എസ്.ഐമാരായ എം.ഡി. അഭിലാഷ്, രാജു, സിവി, സി.പി.ഒമാരായ ജോബി, ജോഷി മാത്യു, സി. രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Notorious thief Thivetti Babu arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.