ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയുടെ അധീനതയിലുള്ള സ്ഥലവും കെട്ടിടവും അന്യായമായി നാലര പതിറ്റാണ്ട് സി .പി.എം പ്രാദേശിക നേതാവ് അധ്യക്ഷനായ സൊസൈറ്റി കൈവശംവെച്ച സംഭവത്തിൽ നിയമ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് ഒറ്റപ്പാലം മുനിസിപ്പൽ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആശുപത്രി വികസനത്തിന് ഉപയോഗിക്കേണ്ട 14 സെൻറ് അന്യായമായി കൈവശംവെക്കുകയും സ്വകാര്യ വ്യാപാര സ്ഥാപനത്തിന് വാടകക്ക് നൽകുകയും ചെയ്തതാണ്. ഇങ്ങനെ അന്യായമായി കൈപ്പറ്റിയ പ്രതിഫലം തിരിച്ചുപിടിക്കാൻ നടപടി സ്വീകരിക്കണം. ഒരു രേഖയുമില്ലാതെ ഭൂമിയും കെട്ടിടവും കൈവശംവെച്ച സി.പി.എം നേതാവിനെതിരെ 1957ലെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നും സി.പി.എം നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്നും ഇവർ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ലീഗ് നഗരസഭ കമ്മിറ്റി പ്രസിഡൻറ് പി.എം.എ. ജലീൽ, പി.പി. മുഹമ്മദ് കാസിം, മാമുക്കോയ, എം.പി. അബ്ബാസ് സിദ്ദീഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.