ഒഡിഷയിൽ പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥിനികളെ ബലാത്സംഗം ചെയ്ത ​​പ്രധാനാധ്യാപകൻ അറസ്റ്റിൽ

ഭുവനേശ്വർ: ഒഡിഷയിലെ കേന്ദ്രപാറ ജില്ലയിൽ രണ്ട് പെൺകുട്ടിക​ളെ ബലാത്സംഗം ചെയ്ത പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ പ്രൈവറ്റ് സ്കൂളിലെ പ്രധാനാധ്യാപകനാണ് അറസ്റ്റിലായത്. ബലാത്സംഗത്തിന് ഇരയായത് ആറാം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന വിദ്യാർഥിനികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ടു പെൺകുട്ടികളെയും ഇയാൾ ഒഴിഞ്ഞ ക്ലാസ്മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ചില വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ മുതിർന്ന വിദ്യാർഥിക​ൾ പെൺകുട്ടികളോട് കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

തുടർന്ന് പെൺകുട്ടികളുടെ കുടുംബം പ്രധാനാധ്യാപകനെതിരെ പരാതി നൽകുകയായിരുന്നു. വെള്ളിയാഴ്ചയാണ് പൊലീസ് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തത്. ഇയാളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി. അധ്യാപകനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Tags:    
News Summary - Odisha school headmaster arrested for alleged rape of minor students

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.