എടക്കര: മൂത്തേടത്തെ വീട്ടില്‍നിന്ന് നിരോധിത പുകയില ഉല്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. മൂത്തേടം ചേലക്കടവ് വട്ടോളി ഫൈസല്‍ ബാബുവിെൻറ വീട്ടില്‍നിന്നാണ് ഏഴര ലക്ഷം രൂപ വില വരുന്ന ഉല്പന്നങ്ങള് എടക്കര പൊലീസ് പിടിച്ചെടുത്തത്. വീടിനോട് ചേര്‍ന്നുള്ള വിറകുപുരയില്‍ 19 ചാക്കുകളിലായി 14,250 പാക്കറ്റ് ഹാന്‍സാണ് ഉണ്ടായിരുന്നത്. പുതുവല്‍സരത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരോധിത മയക്കുമരുന്ന് ഉല്പന്നങ്ങള് സംഭരിക്കുന്നതായും വിതരണം ചെയ്യുന്നതായും ജില്ല പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നിലമ്പൂര്‍ ഡിവൈ.എസ്.പി സജു കെ. അബ്രഹാമിെൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉല്പന്നങ്ങളുടെ ശേഖരം പിടികൂടിയത്.
ഫൈസല്‍ ബാബു വന്‍തോതില്‍ സംഭരിച്ച് വലിയ ലാഭത്തിനാണ് ചില്ലറ വിതരണക്കാര്‍ക്ക് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ സൂക്ഷിച്ച ഹാന്‍സ് രാത്രി രഹസ്യമായി സ്വന്തം സ്കൂട്ടറില്‍ എടക്കര, മൂത്തേടം, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു പതിവ്. മുമ്പ് ഒരു തവണ വഴിക്കടവ് ഫൈസലിനെ പിടികൂടിയിരുന്നതായും പൊലീസ് അറിയിച്ചു.
ജൈവവളം എന്ന് പറഞ്ഞാണ് വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും ഹാൻസ് സൂക്ഷിച്ച് വെച്ചിരുന്നത്.
പ്രതിയെ പൊലീസ് നിരീക്ഷിച്ചുവരുകയാണ്. എടക്കര പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, എസ്.ഐ കെ. അബൂബക്കര്‍, സ്പെഷല്‍ സ്ക്വാഡ് എസ്.ഐ എം. അസൈനാര്‍, സീനിയര്‍ സി.പി.ഒ സുനിത, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, ടി. നിബിന് ദാസ്, ജിയോ ജേക്കബ്, കെ.ടി. ആസിഫ് അലി, മുഹമ്മദ് ആഷിഖ് എന്നിവരാണ് പരിശോധന നടത്തി തൊണ്ടിമുതലുകള്‍ കണ്ടെടുത്തത്. എടക്കര പൊലീസ് കേസെടുക്കുകയും സ്കൂട്ടര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.