ഭിന്നശേഷിക്കാരിയായ ബാലികയെ പീഡിപ്പിച്ച വയോധികന് അഞ്ചുവർഷം കഠിന തടവ്

തൃശൂർ: ഭിന്നശേഷിക്കാരിയായ 12കാരിയെ പീഡിപ്പിച്ച കേസില്‍ വയോധികന് അഞ്ചു വർഷം കഠിന തടവും ലക്ഷം രൂപ പിഴയും. മതിലകം മുള്ളൻബസാറിലെ പന്തളത്ത് ചെറുങ്ങോരനെയാണ് (85) ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (പോക്സോ) ശിക്ഷിച്ചത്.

2014 ഏപ്രിലിലാണ് സംഭവം. കുട്ടിയുടെ അമ്മയും സഹോദരിമാരും മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നതിനാൽ ഇവർക്ക് കോടതിയിലെത്തി മൊഴി നൽകാൻ സാധിച്ചിരുന്നില്ല. ഇരയായ കുട്ടിയുടെ മൊഴിയുടെയും ഡോക്ടറുടെ തെളിവിന്‍റെയും അടിസ്ഥാനത്തിലാണ് ശിക്ഷ. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ലിജി മധു ഹാജരായി.

Tags:    
News Summary - old man arrested for raping a disabled girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.