കട്ടപ്പന: വിൽപനക്ക് പുരയിടത്തിൽ സൂക്ഷിച്ച 24 ലിറ്റർ വിദേശമദ്യവുമായി ഒരാൾ കട്ടപ്പനയിൽ എക്സൈസ് പിടിയിൽ. കാഞ്ചിയാർ ലബ്ബക്കട കാവടിക്കവല വടക്കേടത്ത് റെജിമോൻ ജോണാണ് (48) പിടിയിലായത്. ഇടുക്കി എക്സൈസ് ഇന്റലിജിൻസ് വിഭാഗത്തിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പശുത്തൊഴുത്തിൽനിന്നാണ് വിദേശമദ്യം കണ്ടെടുത്തത്. ചാക്കിട്ട് മൂടിയ നിലയിലായിരുന്നു.
അരലിറ്ററിന്റെ 48 കുപ്പികളിലായി സൂഷിച്ചിരിക്കുകയായിരുന്നു. വിവിധ ബ്രാൻഡ് പേരുകളിലുള്ള ലേബൽ മദ്യ കുപ്പിയിൽ ഉണ്ടായിരുന്നു. എന്നാൽ, കുപ്പികളിലെ ലേബൽ പലതും ഭാഗികമായി നശിച്ചിരുന്നു. വെള്ളംവീണ് നശിച്ചതാവാനാണ് സാധ്യതയെന്ന് എക്സ്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ബിവറേജ് കോർപറേഷന്റെ ഔട്ട്ലറ്റിൽനിന്ന് വാങ്ങിയതാണെന്ന് ഇയാൾ പറഞ്ഞു. ഓണാഘോഷത്തിന് കട അടച്ചിരുന്ന ദിവസങ്ങളിൽ കൂടിയ വിലക്ക് വിൽക്കാൻ സൂക്ഷിച്ചിരിക്കുകയായിരുന്നു. കട്ടപ്പന എക്സ്സൈസ് ഇൻസ്പെക്ടർ പി.കെ. സുരേഷ്, പ്രകാശ് ജയൻ, ജിൻസൺ, ബിജു ജേക്കബ്, പി.സി. വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ കോടതിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.