നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയ ഏജൻസി ഉടമ പിടിയിൽ. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഓറിയോണ്‍ എഡ്യു വിംഗ്സിന്റെ ഉടമ തിരുവനന്തപുരം സ്വദേശി സജു എസ്. ശശിധരനാണ് പിടിയിലായത്. പാലാരിവട്ടത്തെ വീടിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ബികോം ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ടിസി, മൈഗ്രേഷൻ, പ്രൊവിഷണൽ സർട്ടിഫിക്കറ്റ് എന്നിവയാണ് നിഖിലിന് സജു വ്യാജമായി നിർമിച്ച് നൽകിയത്.
സജുവിനെതിരെ വിദേശ ജോലി തട്ടിപ്പ് ഉൾപ്പെടെ 13 കേസുകള്‍ എറണാകുളം ജില്ലയില്‍ മാത്രമായുണ്ട്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തുന്നതിനായി ഇയാള്‍ ഒരു ലക്ഷം രൂപയോളം കൈപ്പറ്റിയെന്നാണു പൊലീസിന്റെ കണ്ടെത്തല്‍. നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയുമാണ് പണം വാങ്ങിയിട്ടുള്ളത്. ഇക്കാര്യം പ്രതി കൾ അന്വേഷണസംഘത്തോട് സമ്മതിച്ചിട്ടുണ്ട്. വ്യാജ സർട്ടിഫിക്കറ്റ് കേസിൽ സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയുടെ അറസ്റ്റോടെ അന്വേഷണം സുഗമമാകുമെന്നാണ് പൊലീസ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.