കൊച്ചി: ആഗസ്റ്റ് 19ന് കാക്കനാട്ടുനിന്ന് 83.896 ഗ്രാം മെത്താംഫിറ്റമിന്‍ ഹൈഡ്രോക്ലോറൈഡ് കണ്ടെടുത്ത കേസില്‍ ഒളിവിലായിരുന്ന പതിനാറാം പ്രതി അറസ്റ്റിൽ. മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് സാമ്പത്തിക കൈമാറ്റം നടത്തിയ കോഴിക്കോട് ചെറുവണ്ണൂർ നല്ലളം മനയിൽതാഴംപറമ്പ് ഷഹൽ വീട്ടിൽ പി.പി. ഷാരൂഖ് ഷഹലിനെയാണ് (25) എറണാകുളം എക്സൈസ് ക്രൈംബ്രാഞ്ച് അസി. കമീഷണര്‍ ടി.എം. മജുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തുനിന്ന് കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കാക്കനാട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. രണ്ട് വനിതകളും രണ്ട് തമിഴ്നാട് സ്വദേശികളുമടക്കം 26 പ്രതികളാണ് കേസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.