തൃശൂർ: ഓട്ടോഡ്രൈവറെ കരിങ്കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഒരു വർഷം കഠിനതടവ്. മണലൂർ പുത്തനങ്ങാടി തൈവളപ്പിൽ ഗിരീഷിനെയാണ് (46) ഒരു വർഷം കഠിനതടവിന് തൃശൂർ ഒന്നാം അഡീഷനൽ അസി. സെഷൻസ് ജഡ്ജി പി.വി. റെജുല ശിക്ഷിച്ചത്. കുണ്ടും കുഴിയുമുള്ള റോഡിലൂടെ ഓട്ടോയിൽ യാത്രചെയ്യണമെന്ന് നിർബന്ധിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവറായ പടിയം മാങ്ങാട്ടുകര ദേശത്ത് കോലാട്ട് വീട്ടിൽ നാരായണന്റെ മകൻ ഷിബുവിനെ (55) തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസിലാണ് വിധി. 2013 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. കണ്ടശ്ശാംകടവിലെ സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്ന ഷിബുവിന്റെ ഓട്ടോയില്‍ കയറി കരിക്കൊടിയിലേക്ക് പോകണമെന്ന് പ്രതി ആവശ്യപ്പെടുകയായിരുന്നു. കേസിൽ പ്രോസിക്യൂഷന് ഭാഗത്തുനിന്ന് എട്ടു സാക്ഷികളെ വിസ്തരിച്ചു. തൊണ്ടിമുതലും ഒമ്പതു രേഖകളും ഹാജറാക്കി.
പ്രോസിക്യൂഷനായി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ജോൺസൺ ടി. തോമസ്, അഭിഭാഷകരായ റോൺസ് വി. അനിൽ, എം.ആർ. കൃഷ്ണപ്രസാദ്, എ. കൃഷ്ണദാസ്, പി.ആർ. ശ്രീലേഖ എന്നിവർ ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.