ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

കൊട്ടാരക്കര: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ് സംഘത്തിലെ മുഖ്യപ്രതിയെ കാസർകോട് നിന്നും കൊല്ലം റൂറൽ സൈബർ പാെലീസ് സംഘം അറസ്റ്റ് ചെയ്തു. കാസർഗോഡ്, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട് സൗത്ത്, കണ്ടത്തിൽ ഹൗസ്, ഷംനാ മന്‍സില്‍ റഷ്ഫാല്‍ (22) ആണ് അറസ്റ്റിലായത്.

അഞ്ചല്‍ സ്വദേശിയായ പരാതിക്കാരന് വിവിധ കമ്പനികളുടെ ഐ .പി.ഒ അലോട്ട്മെന്‍റ് തരപ്പെടുത്തി ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി ലാഭം നല്‍കാം എന്ന് വ്യാജ വാഗ്ദാനം നല്‍കി13 ലക്ഷത്തിലധികം രൂപ തട്ടിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നിര്‍ണ്ണായകമായ അറസ്റ്റ് ഉണ്ടായത്.

ബാങ്ക് അക്കൗണ്ടുകൾ തരപ്പെടുത്തി ചെക്ക് മുഖേന തട്ടിപ്പ് പണം പിന്‍വലിച്ച് ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകാർക്ക് എത്തിച്ചു കൊടുക്കുന്ന പ്രധാന പങ്കാളിയാണ് അറസ്റ്റിലായ പ്രതി. കൊല്ലം റൂറല്‍ സൈബര്‍ ക്രൈം പാെലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ട്ടര്‍ അനില്‍കുമാര്‍ .വി .വി, സീനിയര്‍ സിവില്‍ പാെലീസ് ഒഫീസര്‍മാരായ ജയേഷ് ജയപാല്‍, രാജേഷ്‌, വിപിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രാഥമിക അന്വേഷണത്തിൽ 13 ലക്ഷത്തിലധികം രൂപ തട്ടിപ്പ് സംഘം വഴി ഇയാള്‍ക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കൂട്ടു പ്രതികള്‍ക്കായി അന്വേഷണം നടന്നു വരുന്നു. പ്രതിയെ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തു .

Tags:    
News Summary - online trading fraud; arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.