സുൽത്താൻ ബത്തേരി: ഓണ്‍ലൈന്‍ വ്യാപാരം വഴി ലാഭവിഹിതം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 13 ലക്ഷം കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ കരിപ്പൂരില്‍ നിന്ന് ബത്തേരി പൊലീസ് പിടികൂടി. സുൽത്താൻ ബത്തേരി, പത്മാലയം വീട്ടില്‍ വൈശാഖിനെ (29) ആണ് ശനിയാഴ്ച വൈകീട്ടോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. കേസിലുള്‍പ്പെട്ട് വിദേശത്തേക്ക് മുങ്ങിയ ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
ഒരു വര്‍ഷത്തിന് ശേഷം തിരിച്ച് നാട്ടിലേക്ക് വരും വഴിയാണ് പിടിയിലാകുന്നത്. പുത്തന്‍കുന്ന് സ്വദേശിയുടെ പരാതി പ്രകാരം കഴിഞ്ഞ നവംബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
2021 ജൂലൈ മുതല്‍ 2023 സെപ്റ്റംബര്‍വരെ വിവിധ തവണകളിലായി 13 ലക്ഷം രൂപയാണ് കൈക്കലാക്കിയത്. ലാഭവിഹിതമോ, വാങ്ങിയ പണമോ തിരികെ നല്‍കിയില്ല. എസ്.ഐ പ്രഷോഭ്, എ.എസ്.ഐ സുമേഷ്, സി.പി.ഒമാരായ കെ.കെ. അനില്‍, അനിത്ത് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.