KC Venugopal

കെ.സി. വേണുഗോപാലിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം; എസ്.പിക്ക് പരാതി നല്‍കി

ആലപ്പുഴ: ആലപ്പുഴ എം.പി കെ.സി. വേണുഗോപാലിന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് തട്ടിപ്പിന് ശ്രമം. എഫ്.ബിയിൽ കെ.സി. വേണുഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്.

ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട എം.പിയുടെ ഓഫീസ് ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി. വിഷയത്തിൽ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

നിരവധി പേർക്കാണ് എം.പിയുടെ പേരില്‍ വ്യാജ സന്ദേശമെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ഉള്‍പ്പെടെ നിരവധി ആളുകള്‍ക്ക് സന്ദേശം എത്തിയതായാണ് വിവരം.

Tags:    
News Summary - Attempted fraud by creating a fake Facebook account in the name of KC Venugopal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.