റിംഷീദ്, റി​ൻ​ഷാ​ദ്, നി​ർ​മ​ൽ

കട കുത്തിത്തുറന്ന് മോഷണം: മൂന്നുപേർ അറസ്റ്റിൽ

പ​റ​വൂ​ർ: ക​ണ്ണ​ൻ​കു​ള​ങ്ങ​ര കോ​ൺ​വെ​ന്‍റ്​ റോ​ഡി​ൽ പ​റ​വൂ​ർ മെ​റ്റ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് എ​ന്ന വ്യാ​പാ​ര സ്ഥാ​പ​നം കു​ത്തി​ത്തു​റ​ന്ന്​ മോ​ഷ​ണം ന​ട​ത്തി​യ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

തേ​വ​ക്ക​ൽ കൈ​ലാ​സ് കോ​ള​നി​യി​ൽ ത​ത്ത​ൻ​പു​രം വീ​ട്ടി​ൽ റിം​ഷീ​ദ് (19), സ​ഹോ​ദ​ര​ൻ റി​ൻ​ഷാ​ദ് (22), ചെ​റി​യ പ​ല്ലം​തു​രു​ത്ത് കു​ന്ന​ത്തൂ​ർ വീ​ട്ടി​ൽ നി​ർ​മ​ൽ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഈ​മാ​സം ആ​റി​നാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യു​ടെ മു​ക​ളി​ലെ നി​ല കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​യ​റി ഇ​വ​ർ പ​ണ​വും 45,000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന പാ​ത്ര​ങ്ങ​ളും പു​രാ​വ​സ്തു​ക്ക​ളും മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡി​വൈ.​എ​സ്.​പി എം.​കെ. മു​ര​ളി, ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്.​ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​റ​ണാ​കു​ളം സൈ​ബ​ർ പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂ​ന്ന് പേ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Opened a shop in Paravur Theft: Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.