പത്തനംതിട്ട: ഗുണ്ടകൾക്കെതിരായ ഓപറേഷൻ ആഗിൽ ജില്ലയിൽ പിടിയിലായത് 81 പേർ. കാപ്പ നിയമ നടപടികൾക്ക് വിധേയരായവരും പിടികൂടിയവരുടെ കൂട്ടത്തിലുണ്ട്.അറസ്റ്റിലായ 32 പേർ ബലാത്സംഗം, വധശ്രമം എന്നിങ്ങനെ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വാറന്‍റ് പ്രതികളാണ്.
അറസ്റ്റിലായ മുണ്ടനാറി അനീഷ് എന്ന അനീഷിനെതിരെ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ 26 കേസുകളുണ്ട്. ഷാജഹാനെതിരെ 11 കേസുകൾ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലുണ്ട്. ഫൈസൽ രാജിനെതിരെ കൂടൽ പൊലീസ് സ്റ്റേഷനിൽ 18 കേസുകളും, നെല്ലിമുകൾ ജയൻ എന്ന ജയകുമാറിനെതിരെ അടൂർ സ്റ്റേഷനിൽ 13 കേസുകളുമുണ്ട്.
കീഴ്വായ്പൂർ സ്റ്റേഷനിൽ 10 കേസുകളാണ് അനീഷ് കെ എബ്രഹാമിനെതിരെ ഉള്ളത്. പാണ്ടിശ്ശേരി ഉദയൻ എന്ന ഉദയനെതിരെ പന്തളം സ്റ്റേഷനിൽ 11 കേസുകൾ ഉണ്ട്. അലക്സ് എം ജോർജിനെതിരെ തിരുവല്ലയിൽ 10 കേസുകളാണുള്ളത്.
സുമേഷിനെതിരെ ചിറ്റാറിൽ ആറു കേസുകളുമുണ്ട്. തൗഫീക്കിനെതിരെ 10 കേസുകളാണുള്ളത്. ഗുണ്ടകൾക്കെതിരായി സംസ്ഥാനമൊട്ടാകെ നടന്ന ഓപറേഷൻ ആഗ് ( ആക്ഷൻ എഗൻസ്റ്റ് ആൻറി സോഷ്യൽസ് ആൻഡ് ഗുണ്ടാസ് )പേരിട്ട പ്രത്യേക ഡ്രൈവ് ശനിയാഴ്ച രാത്രിയാണ് ആരംഭിച്ചത്.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന പരിശോധനക്ക് ജില്ല പൊലീസ് മേധാവി നേതൃത്വം വഹിച്ചു. ജില്ലയിൽ 2022-23 വർഷത്തിൽ മാത്രം കാപ്പ നിയമത്തിെൻറ ഭാഗമായി 25 പേർക്കെതിരെ നടപടി സ്വീകരിക്കുകയും അതിൽ 15 പേരെ കരുതൽ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തിരുന്നു.കാപ്പ നടപടി പൂർത്തിയാക്കിയ എട്ട് ഗുണ്ടകളെ ഇന്നലെ ആഗിെൻറ ഭാഗമായി സ്റ്റേഷനുകളിൽ കൂട്ടിക്കൊണ്ട് വന്ന് ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.