പത്തനംതിട്ട: പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് റോഡ് അപകടങ്ങള്‍ കുറക്കാൻ മോട്ടോര്‍ വാഹന വകുപ്പ് ഓപറേഷന് ഫ്രീക്കന്‍ എന്ന പേരില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ ഡിസംബര്‍ 30 മുതല്‍ എടുത്തത് 126 കേസുകള്‍. 111പേരെ താക്കീത് ചെയ്ത് വിട്ടയച്ചതായി പത്തനംതിട്ട ആർ.ടി.ഒ എ.കെ. ദിലു പറഞ്ഞു. പത്തനംതിട്ട ആർ.ടി.ഒ, പത്തനംതിട്ട എന്‍ഫോഴ്സ്മെന്റ് ആർ.ടി.ഒ, ജില്ലയിലെ വിവിധ സബ് ആര്.ടി ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവിടങ്ങില്‍നിന്നുള്ള ഇൻസ്പെക്ടർമാരായ പ്രസാദ്, പത്മകുമാര്‍, ബി. അജി, കെ. അരുണ്‍കുമാര്‍, അജയ് കുമാര്‍, അരവിന്ദ്, ഷിബു, സൂരജ് എന്നിവര്‍ നേതൃത്വം നല്കി. നിയമ വിധേയമല്ലാത്ത രൂപമാറ്റം വരുത്തല്‍ ഉള്‍പ്പെടെയുള്ളവയില്‍ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ വാഹന രജിസ്ട്രേഷന്, ലൈസന്‍സ് എന്നിവയില്‍ സസ്പെന്ഷന് ഉള്‍പ്പെടെ കര്‍ശന നടപടി ഉണ്ടാകുമെന്നും ആർ.ടി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.