കാളികാവ്: കാളികാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കോട് തൊണ്ടിയിൽ വി. സുഫൈലിന് (30) എതിരെ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമപ്രകാരം നാടുകടത്തലിന് ഉത്തരവ്. ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ റിപ്പോർട്ട് പ്രകാരം തൃശൂർ മേഖല ഡെപ്യൂട്ടി പൊലീസ് ഇൻസ്പെക്ടർ ജനറലാണ് ഉത്തരവിറക്കിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പ്രണയം നടിച്ചും മൊബൈൽ ഫോണും മിഠായിയും പാരിതോഷികമായി നൽകി വശീകരിച്ചും തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതിന് മൂന്നു കേസുകളിൽ ഉൾപ്പെട്ടതിെൻറ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്.
സുഫൈൽ ഒരുവർഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി. ജില്ലയിൽ പ്രവേശിക്കണമെങ്കിൽ ജില്ല െപാലീസ് മേധാവിയുടെ മുൻകൂർ അനുമതി വാങ്ങണം. പ്രതി ജില്ലയിൽ പ്രവേശിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കാളികാവ് പൊലീസ് സ്റ്റേഷനിലോ (04931- 257222, 9497947290) ജില്ല സ്പെഷൽ ബ്രാഞ്ച് ഓഫിസിലോ (04832734993) അറിയിക്കണമെന്നും ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിച്ചുവരുകയാണെന്നും അവർക്കെതിരെയും കാപ്പ നിയമം നടപ്പാക്കാൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.