പാലാ സെന്‍റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലക്ക് ശേഷവും കൂസലില്ലാതെ പ്രതി. സഹപാഠിയുടെ കഴുത്തറുത്തിട്ട ശേഷം സമീപത്തിരുന്ന പ്രതി പൊലീസ് വാഹനം വന്നപ്പോൾ എതിർപ്പൊന്നും കൂടാതെ അതിൽ കയറി.
പാലാ സെന്‍റ് തോമസ് കോളജിൽ പരീക്ഷക്കെത്തിയ നിഥിന മോളെ സഹപാഠി അഭിഷേക് ബൈജുവാണ് കഴുത്തറുത്ത് കൊന്നത്. പ്രണയ നൈരാശ്യമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.
നിഥിനയെ കഴുത്തിന് പിടിച്ച് നിലത്തിരുത്തിയ ശേഷം കയ്യിൽ കരുതിയ ചെറിയ പേനാ കത്തികൊണ്ട് കഴുത്ത് മുറിക്കുകയായിരുന്നു. ശേഷം കൈതുടച്ച് സമീപത്തെ കസേരയിൽ പോയിരുന്ന പ്രതിക്ക് ഭാവ വ്യത്യാസമൊന്നും ഉണ്ടായിരുന്നില്ല.
രക്തമൊഴുകുന്ന നിലയിൽ നിലത്തു വീണ വിദ്യാർഥിനിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊലീസെത്തിയപ്പോൾ കുസലൊന്നുമില്ലാതെ വാഹനത്തിൽ കയറി.
സ്വന്തം കൈമുറിച്ച് ഭീഷണിപ്പെടുത്താനാണ് കത്തി കൈയിൽ കരുതിയതെന്നാണ് അഭിഷേക് പൊലീസിനോട് പിന്നീട് പറഞ്ഞത്.
നിഥിനയുടെ മൊബൈൽ ഫോൺ അഭിഷേക് കൈവശപ്പെടുത്തിയിരുന്നെന്നും പരീക്ഷക്കെത്തിയപ്പോഴാണ് അത് തിരിച്ചു നൽകിയതെന്നും പെൺകുട്ടിയുടെ മാതാവ് പറഞ്ഞു. ഫോൺ തിരിച്ച് നൽകാൻ പെൺകുട്ടിയുടെ മാതാവ് അഭിഷേകിനോട് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടി അമ്മയോട് ഫോണിൽ സംസാരിച്ച ശേഷമാണ് അഭിഷേക് കൊടും ക്രൂരത ചെയ്തത്. പെൺകുട്ടിയുടെ മരണം ഇതുവരെയും വിശ്വസിക്കാനാകാത്ത അമ്മ, അവൾ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.