പാലാ സെന്‍റ് തോമസ് കോളജ് ഗ്രൗണ്ടിനു സമീപം കൊല്ലപ്പെട്ട നിഥിനമോളും കൊലയാളി അഭിഷേക് ബൈജുവും തമ്മില്‍ വഴക്കിട്ടെന്ന് സുരക്ഷാ ജീവനക്കാരന്‍. ബഹളം കേട്ട് അങ്ങോട്ട് പോകുേമ്പാൾ പെൺകുട്ടിയെ കഴുത്തിന് പിടിച്ച് നിലത്തിരുത്തുന്നത് കണ്ടു. താൻ അടുത്തെത്തുേമ്പാഴുക്ക് പെൺകുട്ടിയുടെ കഴുത്തിൽ നന്ന് രക്തം ചീറ്റുന്നത് കണ്ടെന്നും സുരക്ഷ ജീവനക്കാരൻ പറഞ്ഞു.
"ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് ദൂരെ നിന്ന് ഞാൻ കണ്ടിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോൾ പെൺകുട്ടിയെ യുവാവ് പിടിച്ചുതള്ളി. ശേഷം പെൺകുട്ടിയെ കഴുത്തിന് കുത്തിപ്പിടിച്ച് കിടത്തി. പിന്നീട് കണ്ടത് ചോര ചീറ്റുന്നതാണ്. കത്തി താഴെയിട്ട് പയ്യൻ കൈ തുടച്ച് പരിസരത്തെ കസേരയിൽ കയറി ഇരുന്നു. ഉടൻ തന്നെ പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവരെ വിളിച്ചുപറയുകയും അവരെത്തുകയും പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഈ സമയങ്ങളിലെല്ലാം ഒരു കൂസലുമില്ലാതെയാണ് പ്രതി ഇരുന്നത്"- സെക്യുരിറ്റി പറഞ്ഞു.
അഭിഷേക് ബൈജുവും നിഥിനമോളും അവസാന വർഷ ബിവിഒസി വിദ്യാർഥികളാണ്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സഹപാഠികൾ പറയുന്നു. കുറച്ചു ദിവസമായി നിഥിന അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
ഇന്ന് പരീക്ഷയ്ക്ക് വേണ്ടി കോളജിൽ എത്തിയതായിരുന്നു ഇരുവരും. രാവിലെ 9.30 മുതൽ 12.30 വരെയാണ് പരീക്ഷ. എന്നാൽ ഇരുവരും 11 മണിയോടെ പുറത്തിറങ്ങുകയായിരുന്നു. ആദ്യം പുറത്തിറങ്ങിയത് അഭിഷേകാണ്. പ്രണയപ്പകയാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.