അടിമാലി: പണിക്കന്‍കുടിയില്‍ കൊല്ലപ്പെട്ട സിന്ധുവിെൻറ വസ്ത്രങ്ങള്‍ പ്രതിയുമായി നടത്തിയ തെളിവെടുപ്പില്‍ പൊലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട വീട്ടില്‍നിന്ന് 350 മീറ്റര്‍ മാറി പാറക്കെട്ടിലാണ് വസ്ത്രങ്ങള്‍ കണ്ടെത്തിയത്. കൊലപാതകം നടന്ന ആഗസ്റ്റ് 11ന് രാത്രി ഉപയോഗിച്ചിരുന്ന ചുരിദാറാണ് കണ്ടെടുത്തത്. വസ്ത്രങ്ങള്‍ ഭാഗികമായി കത്തിയിട്ടുണ്ട്.വസ്ത്രങ്ങള്‍ പൊന്മുടി ഡാമില്‍ മുനിയറ കൊന്നക്കല്‍ കടവില്‍ ഉപേക്ഷിച്ചെന്നായിരുന്നു ബിനോയിയുടെ മൊഴി.
പൊലീസും നാട്ടുകാരും പ്രദേശത്തെ മുങ്ങല്‍ വിദഗ്ധരുമായി ഉച്ചവരെ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ബിനോയിയെ വീണ്ടും ചോദ്യം ചെയ്തതോടെയാണ് വസ്ത്രം ഉപേക്ഷിച്ച യഥാർഥ സ്ഥലം വെളിപ്പെടുത്തിയത്. കൊലപ്പെടുത്തുന്നതിന് മുമ്പ് മുറ്റത്തുവെച്ചാണ് മണ്ണെണ്ണ ദേഹത്തൊഴിച്ച് കത്തിച്ചത്. എന്നാല്‍, ശ്രമം വിജയിച്ചില്ല. പിന്നീട് മുറ്റത്തിനോട് ചേര്‍ന്ന് കുഴിച്ചിടാന്‍ ശ്രമിച്ചു. പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് അടുക്കളയില്‍ കുഴിച്ചിട്ടതെന്ന് പൊലീസ് പറഞ്ഞു. ആളുകള്‍ മാലിന്യം തള്ളുന്ന സ്ഥലമായതിനാലാണ് വസ്ത്രം ഉപേക്ഷിക്കാൻ പാറയിടുക്ക് തെരഞ്ഞെടുത്തത്.
ഈ മാസം 15വരെയാണ് ബിനോയിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയിരിക്കുന്നത്. ഒളിവില്‍ താമസിച്ച എല്ലായിടത്തും തെളിവെടുപ്പ് നടത്തും. വെള്ളത്തൂവല്‍ സി.ഐ ആര്.കുമാര്‍, എസ്.ഐമാരായ സജി എന്‍. പോള്‍, സി.ആര്. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.