കൊളത്തൂർ: നിയമവിരുദ്ധമായി സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കൂടുതൽ രഹസ്യ കേന്ദ്രങ്ങൾ പൊലീസ് കണ്ടെത്തി. പുലാമന്തോൾ, കട്ടുപ്പാറ, ആമയൂർ എന്നിവിടങ്ങളിലാണ് എക്സ്ചേഞ്ചുകൾ കണ്ടെത്തിയത്. ടവറുകൾക്ക് സമീപം മുറിയെടുത്താണ് രഹസ്യ കേന്ദ്രങ്ങൾ പ്രവർത്തിച്ചിരുന്നത്. വിവിധ ഉപകരണങ്ങളും പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മഞ്ചേരി പൂക്കൊളത്തൂര്‍ പുറക്കാട് സ്വദേശി തയ്യില്‍ ഹുസൈനെ (31) ചോദ്യം ചെയ്തതിനെ തുടർന്നാണ് കൂടുതൽ കേന്ദ്രങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. നേരത്തേ കൊളത്തൂര്‍ കുറുപ്പത്താലിൽ വാടകമുറിയിൽ പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ച് പൊലീസ് കണ്ടെത്തിയിരുന്നു.
വിദേശ രാജ്യങ്ങളിൽനിന്നാണ് എക്സ്ചേഞ്ച് പ്രവർത്തനം നിയന്ത്രിക്കുന്നതെന്നും മറ്റു പ്രതികൾക്കായി അന്വേഷണം നടക്കുന്നതായും കൊളത്തൂർ എസ്.എച്ച്.ഒ സുനിൽ പുളിക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.