സമാന്തര ടെലിഫോണ്‍ എക്സ്‌ചേഞ്ച്; മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കോഴിക്കോട്: നഗരത്തിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസിൽ മുഖ്യസൂത്രധാരന്‍ ചാലപ്പുറം പുത്തന്‍പീടിയേക്കല്‍ പി.പി. ഷബീറിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റാണ് ഈ മാസം 31വരെ പ്രതിയെ സിറ്റി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയില്‍വിട്ടത്. തെളിവെടുപ്പിന് 10 ദിവസത്തേക്ക് കസ്റ്റഡിയിൽ ലഭിക്കണമെന്നായിരുന്നു പൊലീസിന്‍റെ ആവശ്യം.

മിലിറ്ററി ഇന്റലിജന്‍സ് പിടികൂടിയ ബംഗളൂരുവിലെ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസുമായി ഷബീറിന് ബന്ധമുള്ളതിനാല്‍ അവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തണമെന്ന് പ്രോസിക്യൂട്ടർ ജെഫ്രി ജോർജ് ജോസഫ് കോടതിയിൽ ആവശ്യപ്പെട്ടു. വയനാട്ടില്‍ പ്രതി ഒളിവില്‍ കഴിഞ്ഞ സ്ഥലത്തും തെളിവെടുപ്പുണ്ടാവും.

ഇടപാടുകള്‍ സംബന്ധിച്ച തെളിവുകൾ പ്രതിയുടെ ലാപ്‌ടോപിലുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് പഠിക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. കസബ, നല്ലളം പൊലീസ് സ്‌റ്റേഷനുകളിൽ ആറു കേസുകൾ എടുത്തിട്ടുണ്ട്. ഇതിൽ രണ്ടുപേര്‍ മാത്രമാണ് പിടിയിലായത്.

Tags:    
News Summary - parallel telephone exchange main accused was taken into police custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.