മൂവാറ്റുപുഴ: പട്ടാപ്പകൽ ചായ കുടിക്കാനെന്ന വ്യാജേന എത്തിയ രണ്ടംഗ സംഘം ചായക്കടയിൽനിന്ന് പണം കവർന്നു. ഇന്നലെ ഉച്ചക്ക് 1.30ഓടെ മേക്കടമ്പിൽ പ്രവർത്തിക്കുന്ന ഹോട്ടൽ രാമകൃഷ്ണയിലാണ് സംഭവം.
കെ.എൽ-32 ഡി. 8592 നമ്പർ ഓേട്ടായിൽ എത്തിയ രണ്ടുപേർ ചായ ചോദിച്ച് കടയിൽ കയറിയശേഷം കാഷ് സൂക്ഷിക്കുന്ന പെട്ടിയിൽനിന്ന് ബാെഗടുത്ത് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട കട ഉടമയുടെ ഭാര്യ ഇവരെ തടയാൻ ശ്രമിെച്ചങ്കിലും ഇവരെ അടിച്ചുവീഴ്ത്തി സംഘം ഓട്ടോയിലേക്ക് ഓടിക്കയറി. ഇതിനിടെ ബഹളംകേട്ട് എത്തിയ കടയുടമ ശെൽവൻ ഇവരെ പിടികൂടാൻ ശ്രമിെച്ചങ്കിലും ഇയാളെ ചവിട്ടിവീഴ്ത്തി സംഘം കടന്നുകളഞ്ഞു. ബാഗിൽ 7500 രൂപയും കുറെ ചില്ലറയുമാണ് ഉണ്ടായിരുന്നത്. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.