അടൂർ: കറ്റാനത്തുള്ള സ്കൂളിൽ പ്യൂൺ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നരലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂർ പൊലീസ് പിടികൂടി. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്യുതാലയം വീട്ടിൽ ശങ്കരപ്പിള്ളയുടെ മകൻ ദിനേശ് കുമാറാണ് (49) അറസ്റ്റിലായത്.
2020 മാർച്ച് 21നാണ് കേസിന് സംഭവം. അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് ചാല സുനിൽ ഭവനം വീട്ടിൽ മനോജ് ആനന്ദെൻറ ഭാര്യ അർച്ചന വിജയെൻറ പരാതിയിൽ 2021 ജനുവരി 26ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ചെക്കായി പണം കൈപ്പറ്റിയശേഷം ജോലി സംഘടിപ്പിച്ചുനൽകുകയോ പണം തിരികെനൽകുകയോ ചെയ്തില്ല. ദിനേശ് ഹൈകോടതിയിൽ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
പ്രതിക്കായുള്ള അന്വേഷണം തുടർന്ന പൊലീസ് സംഘം ശനിയാഴ്ച രാവിലെ 10.30ന് കട്ടച്ചിറയിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് രണ്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. ഡിവൈ.എസ്.പി ആർ. ബിനുവിെൻറ നിർദേശപ്രകാരം അടൂർ പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷ്, സബ് ഇൻസ്‌പെക്ടർ എം. മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ് ആർ. കുറുപ്പ്, എം. നിസാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.