കുറ്റിപ്പുറം: പിടികിട്ടാപുള്ളിയെ നാല് വർഷത്തിന് ശേഷം കുറ്റിപ്പുറം പൊലീസ് പിടികൂടി. തിരുവനന്തപുരം വലിയതുറ വള്ളക്കടവ് സ്വദേശി മാഹിനാണ് (42) അറസ്റ്റിലായത്. നാല് വർഷം മുമ്പ് കുറ്റിപ്പുറത്ത് കുഴൽപണം തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങി നടക്കുകയായിരുന്നു. 2018ൽ ഇയാളും കൂട്ടുപ്രതികളും കുറ്റിപ്പുറത്ത് ലോഡ്ജ് എടുത്ത് കുഴൽപ്പണം കൊണ്ടുപോകുന്നയാളിൽനിന്ന് പണം തട്ടുകയായിരുന്നു.
മാഹിനെതിരെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ കൊലപാതകം, പൂന്തുറ, വലിയതുറ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം എന്നിവക്ക് കേസുകളുണ്ട്. എസ്.സി.പി.ഒ ജയപ്രകാശ്, സി.പി.ഒമാരായ അലക്സ്, സാമുവൽ, സുമേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.