കുട്ടനാട്: കുട്ടനാട് എടത്വയിൽ സ്കൂളില്‍നിന്ന് മടങ്ങിവരുമ്പോൾ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാർഥിനിയുടെ മാതാപിതാക്കൾ നൽകിയ പരാതി വ്യാജമെന്ന് സൂചന. സ്കൂളില്‍ പോകാനുള്ള മടി കാരണം കുട്ടി കള്ളക്കഥ മെനഞ്ഞതാണെന്നാണ് പൊലീസിെൻറ നിഗമനം. മജിസ്ട്രേറ്റിന് നൽകിയ മൊഴികളിലും വൈരുധ്യമുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തിൽ കേസ് നിലനിൽക്കാൻ സാധ്യത കുറവാണ്.
സ്കൂള്‍ തുറന്നതോടെ മൊബൈല്‍ കൈയില്‍നിന്ന് പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണ് കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമാകാമെന്നാണ് വിലയിരുത്തൽ. ഇതേതുടര്‍ന്ന് കുട്ടി പീഡനക്കഥ മെനഞ്ഞതെന്നാണ് കരുതുന്നത്. ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്കൂളില്‍ പോകുന്നില്ലെന്ന് കുട്ടി വീട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, മൊബൈല്‍ തിരികെ നല്കി സ്കൂളിലേക്കു പോകാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. സ്കൂള്‍ തുറന്ന ദിവസം തിരികെ വീട്ടിലേക്കു മടങ്ങിവരുമ്പോള്‍ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നാണ് കുട്ടി രക്ഷാകര്ത്താക്കളോട് പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്കി. സംഭവസ്ഥലം പരിശോധിച്ച പൊലീസ് സി.സി ടി.വി ദൃശ്യം ശേഖരിച്ചു. പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവസമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്നു കണ്ടെത്തി. വൈദ്യപരിശോധനയിലും പീഡനം നടന്നതിെൻറ തെളിവു ലഭിച്ചില്ല.
പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തില്‍ തന്നെ ബോധ്യപ്പെട്ട പൊലീസ്, പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്കിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ഇനിയും ചോദ്യം ചെയ്യൽ തുടരുമെന്ന് രാമങ്കരി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.