കൊച്ചി: സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. എറണാകുളം സ്വദേശിയായ വിദ്യാർഥിനിയുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം.
ഉപജില്ല കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
വിദ്യാർഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷം അധ്യാപകൻ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പരാതി നൽകിയത്.
സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു. തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.