വർക്കല: 13കാരിയെ പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 23 വർഷം വീതം കഠിന തടവും ഒന്നരലക്ഷം പിഴയും. വർക്കല ചെമ്മരുതി മുട്ടപ്പലം തച്ചോട് കാവുവിള വീട്ടിൽ അനീഷ് (32), ഇയാൾക്ക് സഹായം ചെയ്തുകൊടുത്ത സുഹൃത്ത് മുട്ടപ്പലം ചാവടിമുക്ക് വാറുവിളവീട്ടിൽ ഷിജു (33) എന്നിവർക്കെതിരെയാണ് വർക്കല അതിവേഗ പോക്സോ കോടതി വിധി പറഞ്ഞത്.
ബലാത്സംഗത്തിന് 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും, ശാരീരിക പീഡനത്തിന് മൂന്ന് വർഷം വീതം തടവും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷിച്ചത്. വർക്കല അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്.ആർ. സിനി ആണ് വിധി പ്രസ്താവിച്ചത്.
വർക്കല പൊലീസ് 2017ൽ രജിസ്തർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ പി.വി. രമേഷ് കുമാറാണ് കുറ്റപത്രം തയാറാക്കിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി. ഹേമചന്ദ്രൻ നായർ ഹാജരായി. പിഴത്തുകയിൽ നിന്നും ഒരു ലക്ഷം രൂപ അതിജീവിതക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.