പോക്സോ ഇരക്ക് ഭീഷണി: അടിയന്തര നടപടിക്ക് മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവ്

കോഴിക്കോട്: പോക്സോ കേസിൽ ഇരയായ 13 വയസ്സുള്ള സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾ ജാമ്യത്തിലിറങ്ങി പെൺകുട്ടിയെയും അമ്മയെയും പിന്തുടർന്ന് ഉപദ്രവിക്കുന്നുവെന്ന പരാതിയിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകിയത്. വിദ്യാർഥിനിക്കും കുടുംബാംഗങ്ങൾക്കും കുറ്റവാളിയിൽ നിന്നും സംരക്ഷണം നൽകാനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കകം കമീഷനെ അറിയിക്കണം. ഏപ്രിൽ 26 ന് കോഴിക്കോട് കലക്ടറേറ്റിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും. എലത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പോക്സോ കേസിലെ പ്രതിക്ക് 52 വയസ്സുണ്ട്.

Tags:    
News Summary - Pocso prey threat Order for immediate action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.