എടക്കര: മൂത്തേടത്തെ വീട്ടിലെ കിടപ്പുമുറിയില്‍നിന്ന് നാടന്‍ തോക്കും തിരകളും പൊലീസ് പിടികൂടി. കാരപ്പുറം ബാലംകുളം പൊത്തങ്കോടന്‍ സുഫിയാെൻറ വീട്ടില്‍ നിന്നാണ് ഇവ പിടികൂടിയത്. തോക്ക് തിര നിറച്ച നിലയിലായിരുന്നു. കൂടാതെ 11 തിരകളും കണ്ടെടുത്തു.
നെല്ലിക്കുത്ത് വനത്തില്‍ വ്യാപകമായ മൃഗവേട്ട നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് സുഫിയാന് രക്ഷപ്പെട്ടു. മാവോവാദി സാന്നിധ്യത്തെ തുടര്‍ന്ന് നിലമ്പൂര്‍ വനമേഖലയില്‍ കാട്ടുമൃഗവേട്ട കുറഞ്ഞിരുന്നു. എന്നാല്‍, കുറച്ചുനാളുകളായി വേട്ട സജീവമായിരുന്നതായും സുഫിയാന് നായാട്ടുസംഘത്തിെൻറ തലവനാണെന്നും പൊലീസ് പറഞ്ഞു. എടക്കര ഇന്‍സ്പെക്ടര്‍ പി.എസ്. മഞ്ജിത് ലാല്‍, പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐമാരായ എം. അസൈനാര്‍, കെ. ശിവന്, എസ്.സി.പി.ഒ സി.എ. മുജീബ്, ഇ.വി. അനീഷ്, കെ.ജെ. ഷൈനി, സി. സ്വാതി, സി.പി.ഒമാരായ അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. തോക്ക് ഫോറന്‍സിക് ലാബിലേക്ക് അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.