പരാതി പറഞ്ഞതിന് സഹപ്രവർത്തകരെ പൊലീസുകാരൻ വെടിവെച്ചു കൊന്നു

കൊളാസിബ്: മിസോറാം സായുധ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ സഹപ്രവർത്തകൻ വെടിവെച്ച് കൊന്നു. തനിക്കെതിരെ പരാതി പറഞ്ഞതിനാണ് സഹപ്രവർത്തകരെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു . മിസോറാമിലെ കൊളാസിബ് ജില്ലയിലാണ് സംഭവം.

ഹവിൽദാർ ബിമൽ ചക്മയാണ് സഹപ്രവർത്തകരായ ഹവിൽദാർ ജെ ലാൽറോള ഹവിൽദാർ ഇന്ദ്രകുമാർ റായ് എന്നിവരെ കൊലപ്പെടുത്തിയത്. ലാൽറോള സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ചികിത്സയിലിരിക്കെയാണ് ഇന്ദ്രകുമാർ മരിച്ചത്.

സ്വഭാവദൂഷ്യത്തിന് സഹപ്രവർത്തകർ പരാതിപ്പെട്ടതിന് പിന്നാലെ ഇവർക്ക് നേരെ ചക്മ തന്റെ സർവീസ് റിവോൾവറിൽ നിന്ന് 15 തവണ വെടിയുതിർത്തെന്ന് മിസോറാം ഐ.ജി ലാൽബിയ്ക്തങ്ക പറഞ്ഞു. ചക്മയെ അറസ്റ്റ് ചെയ്‌തെന്നും ഇയാളിൽ നിന്ന് തോക്ക് പിടിച്ചെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യം ചെയ്യലിൽ താൻ മദ്യപാനിയാണെന്നും സഹപ്രവർത്തകർ തന്റെ പെരുമാറ്റത്തെക്കുറിച്ച് നിരന്തരം പരാതിപ്പെടുമായിരുന്നെന്നും ചക്മ സമ്മദിച്ചെന്നും ലാൽബിയ്ക്തങ്ക പറഞ്ഞു.

Tags:    
News Summary - policeman killed his colleagues in mizoram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.