പോത്തൻകോട്: പട്ടാപ്പകൽ ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ എട്ട് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
അക്രമത്തിൽ പങ്കെടുത്ത 11 അംഗ സംഘത്തിലെ ഓട്ടോ ഡ്രൈവർ കണിയാപുരം പള്ളിപ്പുറം മണക്കാട്ടുവിളാകം തെക്കേവിള പണയിൽ വീട്ടിൽ രഞ്ജിത്ത് (28), ചിറയിൻകീഴ് ശാസ്തവട്ടം കോളനി സീന ഭവനിൽ ബ്ലോക്ക് നമ്പർ 35ൽ നന്ദീശൻ (നന്ദീഷ് -22), വെയിലൂർ ശാസ്തവട്ടം സുധീഷ് ഭവനിൽ നിതീഷ് (മാെട്ട -24 ), കോരാണി ആലപ്പുറം കുന്ന് വടക്കുംകര വീട്ടിൽ ഷിബിൻ (24), തോന്നയ്ക്കൽ കുഴിത്തോപ്പ് വീട്ടിൽ ജിഷ്ണു (കട്ട ഉണ്ണി -22), കോരാണി വൈ.എം.എ ജങ്ഷൻ വിഷ്ണുഭവനിൽ സൂരജ് (വിഷ്ണു -23), ചെമ്പൂര് കുളക്കോട് പുത്തൻവീട്ടിൽ സച്ചിൻ (24), കുടവൂർ കട്ടിയാട് കല്ലുവെട്ടാൻകുഴി വീട്ടിൽ അരുൺ (ഡമ്മി -23), പിരപ്പൻകോട് തൈക്കാട് മുളക്കുന്ന് ലക്ഷംവീട്ടിൽ ശ്രീനാഥ് (നന്ദു -21) എന്നിവരാണ് അറസ്റ്റിലായത്. സൂരജ് ഖോഖോ ദേശീയതാരമാണ്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. കൊലക്ക് ഉപയോഗിച്ച ആയുധങ്ങൾ വെഞ്ഞാറമൂട് മൂളയാറിെൻറ പരിസരത്തുനിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊല്ലപ്പെട്ട സുധീഷിെൻറ സുഹൃത്ത് ഷിബിനെ അന്വേഷണ സംഘം ചോദ്യംചെയ്തുവരുന്നു.
സുധീഷ് ഒളിവിൽ കഴിയുന്ന സ്ഥലത്തെപറ്റി ഷിബിനാണ് അക്രമിസംഘങ്ങൾക്ക് സൂചന കൈമാറിയതെന്നാണ് പൊലീസിെൻറ സംശയം. ഷിബിനെ കൂടാതെ മറ്റാരെങ്കിലുമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ, പ്രധാന പ്രതികളായ ഉണ്ണി, ഒട്ടകം രാജേഷ്, മിഠായി ശ്യാം എന്നിവരെ പിടികൂടാനായില്ല. കൊലപാതകം നടന്ന് നാലുദിവസം കഴിഞ്ഞിട്ടും പ്രധാന പ്രതികളെ പിടികൂടാനാകാത്തത് വിമർശനങ്ങൾക്ക് ഇടയാക്കി. പ്രധാന പ്രതികളെ ഉടൻ പിടികൂടുമെന്ന് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 2.30നാണ് വധശ്രമക്കേസിൽ പ്രതിയായ സുധീഷ് ഒളിവിൽ താമസിച്ച പോത്തൻകോട് കല്ലൂർ പാണൻവിള കോളനിയിൽെവച്ച് 11 അംഗ അക്രമിസംഘം വീട് വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലക്കുശേഷം ഇടതുകാൽ വെട്ടിയെടുത്ത് ആഹ്ലാദപ്രകടനം നടത്തി റോഡിൽ വലിച്ചെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.