തെറ്റായ മെഡിക്കൽ റിപ്പോർട്ടിനെ തുടർന്ന് ഗർഭിണി മരിച്ചു, ഡോക്ടർക്കെതിരെ കേസ്

താനെ: മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ തെറ്റായ സോണോഗ്രഫി റിപ്പോർട്ടിനെ തുടർന്ന് ഗർഭിണിയായ യുവതി മരിച്ചു. സംഭവത്തിൽ കല്യാൺ ടൗണിൽ സോണോഗ്രഫി സെന്റർ നടത്തുന്ന ഡോക്ടർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

23 കാരിയായ യുവതി 2021 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കല്യാണിലുള്ള ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായാണ് സോണോഗ്രഫി സെന്ററിലെത്തിയത്. കുട്ടിയുടെ വളർച്ച കൃത്യമല്ല എന്ന തെറ്റായ റിപ്പോർട്ടാണ് അവിടെ നിന്ന് നൽകിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ നിന്ന് യുവതിക്ക് ഗർഭച്ഛിദ്രത്തിനുള്ള ഗുളിക നൽകുകയും അത് മരണത്തിന് കാരണമായി എന്നും പൊലീസ് വ്യക്തമാക്കി.

കേസ് അന്വേഷിക്കുന്നുണ്ടെന്നും ഇതുവരെ അറസ്റ്റ് ഒന്നും ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

Tags:    
News Summary - Pregnant Woman Dies After Following Wrong Medical Report, Maharashtra Doctor Charged

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.