നിലമ്പൂർ: പരിചയം നടിച്ച് കടയില്‍നിന്ന് കമ്പളിപ്പിച്ച് പണം തട്ടിയെടുത്ത യുവാവിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ മാസമാണ് ചന്തക്കുന്നിലെ ഷാഹിദ ഫര്ണിച്ചറില്നിന്ന് ഉടമ പുറത്തുപോയപ്പോൾ വിദഗ്ധമായി പണം തട്ടിയെടുത്തത്. കടയുടമ തെക്കരതൊടിക മുഹമ്മദ് കനി നല്കിയ പരാതിയിലാണ് നിലമ്പൂര്‍ പൊലീസ് അന്വേഷണം നടത്തിവരുന്നത്.
ബന്ധുവായ ബാലനെ കടയിലിരുത്തി മുഹമ്മദ് ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് പരിചയം നടിച്ച് യുവാവ് കടയിലെത്തിയത്. മുഹമ്മദ് പറഞ്ഞതാണെന്ന് അറിയിച്ച് 3,000 രൂപ കടയില്‍നിന്ന് വാങ്ങി മുങ്ങി. മുഹമ്മദ് കടയിൽ തിരിച്ചെത്തിയപ്പോഴാണ് കബളിപ്പിക്കൽ മനസ്സിലായത്. പണം തട്ടിയ ആളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരാതിയോടൊപ്പം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.