ബ്രാജ കിഷോർ മഹുന്ത, റജീബ് മണ്ഡൽ, ഹേമന്ത്കുമാർ മാലിക്

നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന; മൂന്ന് അന്തർസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കാക്കനാട്: തട്ടുകടയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ കേസിൽ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. കാക്കനാട് ചിറ്റേത്തുകരയിൽ താമസിക്കുന്ന ഒഡിഷ സ്വദേശികളായ ബ്രാജ കിഷോർ മഹുന്ത, ഹേമന്ത് കുമാർ മാലിക്, റജീബ് മണ്ഡൽ തുടങ്ങിയവരെയാണ് തൃക്കാക്കര പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത് ആറുലക്ഷത്തോളം രൂപ വിലവരുന്ന 13,000 പാക്കറ്റ് നിരോധിത പുകയില വസ്തുക്കളായിരുന്നു ഇവരിൽനിന്ന് കണ്ടെടുത്തത്.

കാക്കനാട് ജില്ല ജയിലിന് സമീപം സ്റ്റേഷനറി സാധനങ്ങൾ ഉൾപ്പെടെ വിൽക്കുന്ന കടയുടെ മറവിലായിരുന്നു കച്ചവടം നടത്തിയിരുന്നത്. കാക്കനാട് സെസിനു സമീപത്തെ കമ്പനിയിൽ ജോലിചെയ്തിരുന്ന ബ്രാജ കിഷോറാണ് കടയുടമ. മറ്റു രണ്ടുപേരെയും ഇയാൾ ഇവിടെ ജോലിക്ക് വെക്കുകയായിരുന്നു.

രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് കടയിൽ പരിശോധന നടത്തിയത്. ചോദ്യംചെയ്യലിനിടെ തുതിയൂർ ആദർശനഗറിലെ ഇരുനില വീട്ടിലാണ് ലഹരിവസ്തുക്കൾ സൂക്ഷിക്കുന്നതെന്ന് കിഷോറും ഹേമന്തും വിവരം നൽകുകയായിരുന്നു. ഇതനുസരിച്ച് നടത്തിയ പരിശോധനയിലാണ് കൂടുതൽ ലഹരിവസ്തുക്കൾ കണ്ടെടുത്തത്.

Tags:    
News Summary - prohibited tobacco products; Three interstate workers arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.