കുടുംബ കലഹം; ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി ഭർത്താവ്, രക്ഷിക്കാനെത്തിയ മകൾക്ക് ദാരുണാന്ത്യം

പുതുച്ചേരി: കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തി. രക്ഷിക്കാനെത്തിയ മകളുടെ ദേഹത്തേക്ക് തീപടർന്നതോടെ കുട്ടി മരിച്ചു. ശങ്കർ-മേരി ലൂസി ദമ്പതികളുടെ മകൾ ലൂർദ് മേരിയാണ് പൊള്ളലേറ്റ് മരിച്ചത്. പുതുച്ചേരി ഉഴവർക്കരെയ് കോൺവന്‍റ് പരിസരത്താണ് സംഭവം. ശങ്കറും മേരി ലൂസിയും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് റെഡ്ഡിയാർ പാളയം പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ ശങ്കർ ഭാര്യയുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇത് കണ്ട് രക്ഷിക്കാൻ ഓടിയെത്തിയ മകൾ ലൂർദ് മേരിയുടെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു.

മേരി ലൂസിയ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. ശങ്കറിനെതിരെ റെഡ്ഡിയാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - Puducherry man arrested for setting wife ablaze over family dispute; daughter dies trying to save mother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.